logo
AD
AD

'കുട്ടികളുടെ വളര്‍ച്ചയിൽ ആയുര്‍വേദത്തിന്റെ പങ്ക്': പരിശീലനം നടത്തി

11-ാമത് ദേശീയ ആയുര്‍വേദ ദിനാചാരണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ എല്‍.പി, യു.പി വിഭാഗങ്ങളിലെ അധ്യാപകര്‍ക്കും ബി.ആര്‍.സികളിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍സ്, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കും ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ വളര്‍ച്ചയിലും വികാസത്തിലും ആയുര്‍വേദത്തിന്റെ പങ്ക് വിഷയത്തില്‍ പരിശീലനം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഡിഎംഒ ഡോ. ആഗ്‌നേസ് ക്‌ളീറ്റസ് ഉദ്ഘാടനം ചെയ്തു. ഡോ. കെ ബാസ്പിന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. വടക്കഞ്ചേരി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ്, ഡോ. സൗമ്യ ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.


latest News