നാഷണല്‍ സര്‍വീസ് സ്‌കീം തൂഫാന്‍ കമാന്‍ഡോസ് ജില്ലാതല ഉദ്ഘാടനം
പാലക്കാട്: നാഷണല്‍ സര്‍വീസ് സ്‌കീം ലഹരിവിരുദ്ധ പദ്ധതിയായ തൂഫാന്‍ കമാന്‍ഡോസ് പദ്ധതിയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം വിക്ടോറിയ കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മായ സി നായര്‍ അധ്യക്ഷയായ ചടങ്ങില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.എന്‍ സുധീര്‍ കമാന്‍ഡോ സന്ദേശം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ സൗമിനി വി.സി, ഹയര്‍സെക്കന്‍ഡറി അക്കാഡമിക് കോഡിനേറ്റര്‍ എ.ചന്ദ്രശേഖര്‍, എന്‍എസ്എസ് യൂണിവേഴ്‌സിറ്റിതല ക്കോഡിനേറ്റര്‍ ഡോ. ഹിമ കെ, വിഎച്ച്എസ്ഇ ജില്ലാ കണ്‍വീനര്‍ ജാഫര്‍ കെ കെ, എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ പ്രവീണ്‍ ശശിധരന്‍, പാലക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ അരുണ്‍കുമാര്‍ ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിക്ടോറിയ കോളേജ് ഗ്രൗണ്ട് മുതല്‍ കോട്ടമൈതാനം വരെ നടന്ന 1500ല്‍ പരം വളണ്ടിയേഴ്‌സ് പങ്കെടുത്ത കമാന്‍ഡോ വാക്കത്തോണ്‍ അസിസ്റ്റന്റ് സുപ്രിഡന്റ് ഓഫ് പോലീസ് സി.ആര്‍ സന്തോഷ് ഫ്‌ലാഗ് ഓഫ് ചെയ്തു.
