ഹജ്ജ് സാങ്കേതിക പഠനക്ലാസ് സംഘടിപ്പിച്ചു
കൊപ്പം: ഇത്തവണ സർക്കാർ ഹജ്ജ് കമ്മിറ്റി മുഖനേ ഹജ്ജിന് പോകുന്നവർക്കായി സാങ്കേതിക പഠനക്ലാസ് സംഘടിപ്പിച്ചു. തൃത്താലകൊപ്പത്ത് നടന്ന പഠന ക്ലാസ് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജാഫർ വിളയൂർ അധ്യക്ഷനായി. സി.എ.എം.എ. കരീം, ഇ. മുസ്തഫ, അലി, മുനീറുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു.
