പെരിന്തല്‍മണ്ണയില്‍ വീണ്ടും ലഹരിവേട്ട
ലഹരിവില്‍പനയും ഉപയോഗവും തടയാനും ലഹരിമാഫിയക്കെതിരെ കേരളാപോലീസിന്‍റെ നടപടികള്‍ ശക്തമാക്കുന്നതിനുമായി ''ഓപ്പറേഷന്‍ D-Hunt"ന്‍റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന്‍ ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ പോലീസ് നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 13 കിലോഗ്രാം കഞ്ചാവുമായി ആലിപ്പറമ്പ് ബിടാത്തി സ്വദേശികളായ കുനിയങ്ങാട്ടില്‍ മുഹമ്മദ് ഷാനിഫ് (38), ചോരാംപറ്റ മുഹമ്മദ് റാഷിദ് (31), മേലാറ്റൂര്‍ ഏപ്പിക്കാട് സ്വദേശികളായ തോട്ടശ്ശേരി സയീദ് കോയ തങ്ങള്‍ (42), തയ്യില്‍ മുഹമ്മദ് (38), എന്നിവരെ പെരിന്തല്‍മണ്ണ എസ്.ഐ.ഷിജോ.സി.തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്.
ആന്ധ്ര,ഒഡീഷ, സംസ്ഥാനങ്ങളില്‍ നിന്ന് ട്രയിന്‍ മാര്‍ഗവും ചരക്ക് ലോറികളില്‍ ഒളിപ്പിച്ചും ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന ലഹരിക്കടത്ത് സംഘങ്ങളെയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാരെയും കുറിച്ച് പെരിന്തല്‍മണ്ണ ഡിവൈഎസ്പി. സാജു.കെ.എബ്രഹാം, ന്‍റെ നേതൃത്വത്തില്‍ സി.ഐ.സുമേഷ് സുധാകരന്‍, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍,എന്നിവരും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ ആലിപ്പറമ്പ് , കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാരിയര്‍മാരെകുറിച്ചും കഞ്ചാവു കടത്താനുപയോഗിക്കുന്ന വാഹനത്തെകുറിച്ചും സൂചനകള്‍ ,ലഭിക്കുകയും തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ തൂത പാലത്തിനു സമീപം വച്ച് നടത്തിയ പരിശോധനയില്‍ ബാഗിനുള്ളിലൊളിപ്പിച്ചനിലയില്‍ പന്ത്രണ്ട് പായ്ക്കറ്റുകളിലാക്കിയ 13 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. ആലിപ്പറമ്പ്,ബിടാത്തി, എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിക്കുന്ന കഞ്ചാവ് രാത്രിയില്‍ ചെറിയപായ്ക്കറ്റുകളിലാക്കിയ ശേഷമാണ് ചെറുകിട വില്‍പനനടത്തുന്നവര്‍ക്ക് പ്രതികള്‍ കഞ്ചാവ് കൈമാറുന്നത്.മുഹമ്മദ് ഷാനിഫ്, മുഹമ്മദ് റാഷിദ് എന്നിവരെ എംഡിഎംഎ യുമായി നാട്ടുകല്‍ പോലീസ് മുന്‍പ് പിടികൂടിയിരുന്നു.ആ കേസില്‍ ജയിലില്‍ കിടന്ന് ജാമ്യത്തിലിറങ്ങിയതാണ്.ഒരാഴ്ച മുന്‍പ് കാറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ നൂറ്റിനാല് ഗ്രാമോളം തൂക്കം വരുന്ന എംഡിഎംഎ യും പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയിരുന്നു.പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു.കെ.എബ്രഹാം, സി.ഐ. സുമേഷ് സുധാകരന്‍ എന്നിവര്‍ അറിയിച്ചു.
മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന്‍ ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി. സാജു.കെ.എബ്രഹാം, സി.ഐ.സുമേഷ് സുധാകരന്‍, എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍, അഡീഷണല്‍ എസ്ഐ. സെബാസ്റ്റ്യന്‍ രാജേഷ്,സി.പി.ഒ മാരായ കൃഷ്ണപ്രസാദ്,അജേഷ്, എന്നിവരും ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡുമാണ് പരിശോധന നടത്തിയത്.