logo
AD
AD

നാഷണൽ മെഡൽ ജേതാക്കൾക്ക് പട്ടാമ്പിയിൽ പ്രൗഢോജ്വലമായ സ്വീകരണം

പട്ടാമ്പി :- മധ്യപ്രദേശിലെ ഇന്ദോറിൽ വച്ച് നടന്ന നാഷണൽ qwan ki do ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് കൊപ്പം, തിരുവേഗപ്പുറ- ലിംറ അക്കാദമികളിലെ വിദ്യാർത്ഥികൾ മത്സരിക്കുകയും മെഡലുകൾ കരസ്ഥമാക്കുകയും ചെയ്തു. കൊപ്പം ലിംറ അക്കാദമിയിലെ സീനിയർ ഫൈറ്റിങ് വിഭാഗത്തിൽ 65 കെ ജി വെയിറ്റ് കാറ്റഗറിയിൽ മത്സരിച്ച അബൂബക്കർ സിദ്ദീഖ് കെ പി കേരളത്തിനുവേണ്ടി ഗോൾഡ് മെഡൽ നേടുകയും, 75 kg കാറ്റഗറിയിൽ മത്സരിച്ച അഹമ്മദ് അക്രമം കെ പി ഗോൾഡ് മെഡൽ കരസ്ഥമാക്കുകയും സൽമാൻ പി സിൽവർ മെഡൽ കരസ്ഥമാക്കുകയും 88 കെജി വെയിറ്റ് കാറ്റഗറിയിൽ മത്സരിച്ച ബാസിൽ കെ വെങ്കല മെഡൽ നേടുകയും ചെയ്തു. ജൂനിയർ വിഭാഗം മത്സരത്തിൽ തിരുവേഗപ്പുറ ലിംറ മാർഷൽ ആർട്സ് അക്കാദമിയിലെ വിദ്യാർത്ഥികളായ അങ്കിതാ പി അഹമ്മദ് അസ്ലം k ഫാത്തിമ റിൻഷാ എ എന്നിവർ ഗോൾഡ് ഈ മെഡലുകൾ കരസ്തമാക്കി. നബിഹാ റഷാ ഫാത്തിമ ഷറഫുദ്ദീൻ,സൂര്യ,നിദാ ഷെറിൻ,എന്നിവർ സിൽവർ മെഡൽ കരസ്ഥമാക്കുകയും മുഹമ്മദ് മിഫ്സൽ, മുഹമ്മദ് റിൻഷാദ്, മുഹമ്മദ് സിനാൻ,ഫാത്തിമ ഷഹാന, മിൻഹാറിയ എ പി,എന്നിവർ വെങ്കല മെടലുകൾ കരസ്ഥമാക്കുകയും ചെയ്തു. ഈ മെഡലുകൾ കരസ്ഥമാക്കാൻ വിദ്യാർത്ഥികളെ മുന്നിൽ നിന്ന് നായിച്ച റാഷിദ് ഇ എന്ന സീനിയർ അധ്യാപകനും ഗഫാർ എപി എന്ന ട്രെയിനർക്കും മെഡലുകൾ കരസ്ഥമാക്കി തിരിച്ചെത്തിയ ടീമിനും പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രൗഢഗംഭീരമായ സ്വീകരണം നൽകുകയും ചെയ്തു. ജംഷാദ് k ഡാഡി കാർഡ്,അഹമ്മദ് രിഫാൻ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും വിവിധ ക്ലബ്ബുകളുടെ അംഗങ്ങളും രാവിലെ 7 മണിക്ക് തന്നെ റെയിൽവേ പരിസരത്ത് സ്വീകരണം നൽകുന്നതിന് എത്തിച്ചേർന്നിരുന്നു. ശേഷം കൊപ്പത്തേക് ഘോഷയാതയായി കൊണ്ട് പോവുകയും ചെയ്തു.

Latest News

latest News