പത്തനംതിട്ട പീഡനക്കേസ്: നാലു പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ നാലു പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 43 ആയി. ആകെ 29 എഫ്ഐആറാണ് കേസിലുള്ളത്. നാല് പൊലീസ് സ്റ്റേഷനുകളിലായാണ് 43 അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പന്തളം, ഇലവുംതിട്ട, മലയാലപ്പുഴ, പത്തനംതിട്ട എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് ഈ 43 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മാത്രം 14ഓളം പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.