logo
AD
AD

നിലമ്പൂരിൽ നിന്നും ഷൊർണ്ണൂരിലേക്ക് പുലർച്ചെ ട്രെയിൻ*

*നിലമ്പൂരിൽ നിന്നും ഷൊർണ്ണൂരിലേക്ക് പുലർച്ചെ ട്രെയിൻ* നിലമ്പൂരിൽ നിന്നും ഷൊർണൂരിലേക്ക് അതിരാവിലെ ഒരു ട്രെയിൻ വേണമെന്ന ആവശ്യത്തിന് റയിൽവേയുടെ പച്ചക്കൊടി. രാവിലെ 5:30ന് നിലമ്പൂരിൽനിന്ന് പുറപ്പെട്ട് 7.10 ന് ഷൊർണൂരിൽ എത്തുന്ന വിധം ട്രെയിൻ അനുവദിച്ചതായി പി.വി. അബ്ദുൾ വഹാബ് എം.പി. ഫേസ് ബുക്കിലൂടെയാണ് പുലർച്ചെ ട്രെയിൻ സർവ്വീസിന് അനുമതിയായ കാര്യം പി.വി. അബ്ദുൾ വഹാബ് എം.പി. പങ്കു വച്ചത്. രാവിലെ 11- 10 ന് നിലമ്പൂരിൽ നിന്നും പുറപ്പെട്ട് 12-50 ന് ഷൊർണ്ണൂരിലെത്തിയിരുന്ന ട്രെയിൻ സർവ്വീസാണ് പുലർച്ചെയിലേക്ക് മാറ്റി ക്രമീകരിച്ചത്. ഒക്ടോബർ 1 മുതൽ ഈ സർവ്വീസ് ആരംഭിക്കുമെന്ന് റയിൽവേ അറിയിച്ചു.

Latest News

latest News