പ്ലസ് വണ്ണിന് കൂടുതൽ സ്ഥിരം ബാച്ചുകൾ അനുവദിക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ലസ് വണ്ണിന് കൂടുതൽ സ്ഥിരം ബാച്ചുകൾ അനുവദിക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ.ശംസുദ്ദീൻ. താത്കാലിക ബാച്ചും സീറ്റുകളും നേരത്തെ അനുവദിച്ചത് വിദ്യാർഥികൾക്ക് ഗുണം ചെയ്യും. വിദ്യാർഥികൾക്ക് നേരത്തെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
പ്രത്യേക ജില്ലകളിൽ കൂടുതൽ സീറ്റുകൾ ആവശ്യം വന്നാൽ മറ്റു ജില്ലകളിലെ ബാച്ചുകൾ നൽകും. കഴിഞ്ഞ തവണത്തെ രീതി തുടരും. ഇത്തവണ പ്രവേശന നടപടികൾ പൂർത്തിയാകുന്നതിന് അനുസരിച്ചത് സ്ഥിരം ബാച്ച് സംബന്ധിച്ച് തീരുമാനമെടുക്കും. കൂട്ടായ ആലോചനക്ക് ശേഷമാകും തീരുമാനമെടുക്കുക. ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്താൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും വിദ്യാഭ്യമന്ത്രി പറഞ്ഞു.
