എസ്ഐ റാങ്ക് പട്ടിക: കാലാവധി തീരുന്നതിന് മുൻപ് 43 പേർക്ക് നിയമനം, നിർദേശം നൽകി ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് അടിയന്തരമായി നിയമന ഉത്തരവ് നൽകാൻ നിർദേശം. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിർദേശം നൽകിയത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു. ജൂൺ ഒമ്പതിനാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുക. 2025 ജൂൺ ഒമ്പതിനായിരുന്നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അർഹതപ്പെട്ട ഒരാളുടെയും അവസരം നഷ്ടമാവില്ലെന്ന് രമേശ് ചെന്നിത്തലയാണ് പറഞ്ഞു. സർക്കാർ പൊതുവായി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയെങ്കിലും, എസ്ഐ റാങ്ക് പട്ടികയ്ക്ക് അത് ബാധകമായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഉദ്യോഗാർഥികൾ ആഭ്യന്തരമന്ത്രിയെ കണ്ടത്.
