സുവിധാ സമാഗം - നിധി ആപ്‌കേ നികട് പരാതിപരിഹാര അദാലത്ത് നടന്നു
പാലക്കാട്: സുവിധാ സമാഗം - നിധി ആപ്‌കേ നികട് എന്ന പരാതി പരിഹാര അദാലത്ത് മഞ്ഞിലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് പ്ലാൻ്റ് ഹെഡ് പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പാലക്കാട് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ജില്ലാ ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്.
ചേരാമംഗലം മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഇ.എസ്.ഐ.സി ബ്രാഞ്ച് മാനേജർ കെ. നമൽ കുമാർ, ജില്ലാ നോഡൽ ഓഫീസർ എം. അംബിക ദേവദാസ് എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ നയിച്ചു. തൊഴിലുടമകൾ, തൊഴിലാളികൾ, പെൻഷനേഴ്സ് ഉൾപ്പെടെ 65 ഓളം പേർ പങ്കെടുത്തു.
