logo
AD
AD

വസ്ത്ര അപ്പാരൽ കയറ്റുമതി: സംരംഭക ശില്പശാല നടത്തി

മലപ്പുറം: 2030 നകം ഇന്ത്യയുടെ വസ്ത്ര അപ്പാരൽ കയറ്റുമതി 100 ബില്യൺ ഡോളറായി ഉയർത്താനുള്ള ദേശീയ റോഡ് മാപ്പ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ സ്പിന്നിംഗ് മില്ലുകൾ, കൈത്തറി, പവർലും, അപ്പാരൽസ്, റെഡിമെയ്‌ഡ് ഗാർമെൻ്റ്, കരകൗശലം, കയർ, ഖാദി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മികച്ച സംരംഭകരെ ഉൾപ്പെടുത്തിക്കൊണ്ട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല സംരംഭക ശില്പശാല സംഘടിപ്പിച്ചു.

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നടന്ന പരിപാടി കെ.എസ്.എസ്.ഐ.എ. ജില്ലാ പ്രസിഡന്റ് എ.പി.അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ പി.സ്മിത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ പി.സി.വിനോദ് പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ഡയറക്ടർ സി.കെ. മുജീബ്റഹ്മാൻ, ഖാദി ബോർഡ് വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ നീഷ്മ, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

അരവിന്ദ് ലിമിറ്റഡ് മുൻ വൈസ് പ്രസിഡന്റ് ജഗൻ ഗോപിനാഥ്, ഫാഷൻ ഡിസൈനർ ഡോ. ഉണ്ണികൃഷ്ണൻ, എന്നിവർ സാങ്കേതിക സെഷനുകൾക്ക് നേതൃത്വം നൽകി. ജില്ലാ ടെക്സ്റ്റൈൽ എക്സ്പോർട്ട് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയെപറ്റി സംരംഭകരുമായുള്ള ചർച്ചയും നടന്നു.

Latest News

latest News