പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം തുടങ്ങി
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭാ പരിധിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന പഠനോപകരണ വിതരണം തുടങ്ങി. മുനിസിപ്പാലിറ്റിയിലെ 7 കേന്ദ്രങ്ങളിൽ പഠനോപകരണം വിതരണം ചെയ്യും. മാനത്ത്മംഗലം മേഖലയിലെ വിതരണ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി ഉസ്‌മാൻ താമരത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേന്ദ്രൻ എന്ന കൊച്ചു, മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി ബഷീർ.പി, രാജേഷ് മാസ്റ്റർ, സലീം താമരത്ത്, മുനിസിപ്പൽ കൗൺസിലർമാരായ ഉനൈസ് കക്കൂത്ത്, അലീന മറിയം കിഴിശ്ശേരി, ഷമീന ജാഫർ കൊക്കത്ത്, സജിന സലീം താമരത്ത്, ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി നാസർ കാരാടൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
