logo
AD
AD

എടപ്പാളിൽ നിന്നും ഒന്നരലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുമായി മുങ്ങിയ യുവാവ് പിടിയിൽ

എടപ്പാൾ: അമ്മ ലോട്ടറി ഏജൻസിയിൽ നിന്ന് ഒന്നരലക്ഷം രൂപയോളം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച് മുങ്ങിയ തമിഴ്നാട് മധുര സ്വദേശി ഗണേഷ് (37) പിടിയിൽ. ഏജൻസിയിൽ ജോലി ചെയ്തിരുന്ന ഇയാൾ ടിക്കറ്റുകൾ കൈക്കലാക്കി തൃശ്ശൂർ, കോട്ടയം മേഖലകളിലെ വിവിധ ഏജൻസികളിൽ നൽകി സമ്മാനത്തുക വാങ്ങുകയായിരുന്നു.

തുടർന്ന് തമിഴ്നാട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ കോവൈ പീളമേടിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. തിരൂർ ഡിവൈഎസ്‌പി എ.എം. സിദ്ധിഖിന്റെ നിർദ്ദേശപ്രകാരം ചങ്ങരംകുളം പോലീസും തിരൂർ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest News

latest News