മത സൗഹാര്‍ദ്ദ യോഗം നടന്നു
പാലക്കാട് ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി മത സൗഹാര്‍ദ്ദ യോഗം ചേര്‍ന്നു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. സുധീര്‍ അധ്യക്ഷനായി.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിരീക്ഷിക്കണമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ കൃത്യമായ ഇടപെടലുണ്ടാവണമെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ അഞ്ജീത് സിങ്, എ.ഡി.എം കെ. സുനില്‍കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വിജയകുമാര്‍, വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
