logo
AD
AD

മർച്ചന്റ്സ് യൂത്ത് വിംഗ് ജൂബിലി ആഘോഷവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: മർച്ചന്റ്സ് യൂത്ത് വിംഗ് 45-ാം വാർഷികത്തോട് അനുബന്ധിച്ച് സഫയർ ജൂബിലി ആഘോഷവും നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും വ്യാപാരഭവനിൽ വിപുലമായി സംഘടിപ്പിച്ചു. പെരിന്തൽമണ്ണ നഗരസഭ വൈസ് ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ്‌ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ചമയം ബാപ്പു നിർവഹിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മർച്ചന്റ് സ് അസോസിയേഷൻ ഭാരവാഹികൾക്കുള്ള യുത്ത് വിംഗിന്റെ ഉപഹാര സമർപ്പണം യുത്ത് വിംഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്‌ താജുദ്ദീൻ ഉറുമഞ്ചേരി നിർവഹിച്ചു. കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ പി.ടി.എസ്. മൂസൂ ജൂബിലി ആഘോഷ ലോഗോ പ്രകാശാനം നിർവഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ്‌ കാജാ മുഹ് യിദ്ദീൻ അധ്യക്ഷത വഹിച്ചു. മർച്ചന്റ് സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാലിമാർ ഷൌക്കത്ത് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ഫെഡറേഷൻ ഓഫ് ബ്ലൈന്റെ അസോസിയേഷൻ പെരിന്തൽമണ്ണ താലുഖ് പ്രസിഡന്റ്‌ ജയപാലൻ, പെരിന്തൽമണ്ണ പെയിൻ പാലിയേറ്റീവ് സൊസൈറ്റി ജനറൽ സെക്രട്ടറി പി.പി.സൈതലവി, കെ.വി.വി.ഇ.എസ് പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ്‌ യുസുഫ് രാമപുരം, വനിതാ വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ജമീലാ ഇസുദ്ദീൻ, യുത്ത് വിംഗ് ജനറൽ സെക്രട്ടറി ഇബ്രാഹിം കാരയിൽ, അസോസിയേഷൻ വർക്കിങ് സെക്രട്ടറി സിപിഎം ഇഖ്ബാൽ, ട്രഷറർ ലത്തീഫ് ടാലന്റ്, യൂത്ത് കോർഡിനേറ്റർമാരായ ഹാരിസ് ഇന്ത്യൻ, കെ.പി. ഷൈജൽ എന്നിവർ സംസാരിച്ചു.

Latest News

latest News