logo
AD
AD

ഒറ്റപ്പാലത്ത് കേരള എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്

ഒറ്റപ്പാലത്ത് ട്രെയിനിന് നേരെ കല്ലേറ്. തിരുവനന്തപുരത്തു നിന്നു ഡൽഹിയിലേക്കു പോകുകയായിരുന്ന കേരള എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. ബി 3 കോച്ചിന്റെ ഒരു ജനൽ ചില്ല് തകർന്നിട്ടുണ്ട്.

ഒറ്റപ്പാലത്തെ മായന്നൂർ പാലത്തിന് സമീപം ഇന്നലെ രാത്രി ഏഴു മണിക്കാണ് സംഭവം. തുടർന്ന് ട്രെയിൻ ഒറ്റപ്പാലം സ്റ്റേഷനിലെത്തിക്കുകയും ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം യാത്ര തുടരുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി ട്രെയിന് നേരെ കല്ലേറുണ്ടാകുന്നത് ട്രെയിൻ യാത്രക്കാരെ ഭീതിയിലാക്കുന്നുണ്ട്.

Latest News

latest News