logo
AD
AD

താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെയാണ് നിയന്ത്രണം. ഇതുവഴിയുള്ള മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ വഴി തിരിച്ചു വരും.ചെറുവാഹനങ്ങളെ ഇടവിട്ട സമയങ്ങളിൽ മാത്രമേ ചുരം വഴി കടത്തിവിടും.

താമരശ്ശേരി ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു. മരത്തടികൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാൽ രാവിലെ 8 മണി മുതൽ ചുരത്തിൽ ഇടവിട്ട സമയങ്ങളിൽ ഗതാഗതം തടസപ്പെടും. എയർപോർട്ട്, റയിൽവേ സ്റ്റേഷൻ, പരിക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു.

Latest News

latest News