ലോക എയ്ഡ്‌സ് ദിനം; മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു
ലോക എയ്ഡ്സ് ദിനത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. സബ് കളക്ടര്‍ ദിലീപ് കൈനിക്കര ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റഹ്‌മത്തുന്നീസ സന്ദേശം കൈമാറി. ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. കെ.എം. നൂന മര്‍ജ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് പ്രതിജ്ഞ ചൊല്ലികൊടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ സന്ദേശ റാലിയില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, റെഡ്ക്രോസ് സൊസൈറ്റി അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുസമ്മേളനം റെഡ് റിബ്ബണ്‍ ക്യാംപയിന്‍, ബലൂണ്‍ പറത്തല്‍, ബോധവത്ക്കരണ ക്ലാസ്സ്, കാന്റില്‍ ലൈറ്റ് ക്യാംപയിന്‍, കളര്‍ ഹാന്‍സ് ക്യാംപയിന്‍, പോസ്റ്റര്‍ രചനാമത്സരം, ബാന്റ് മേളം എന്നിവയും നടത്തി. പോസ്റ്റര്‍ രചനാ മത്സരവിജയികള്‍ക്ക് സബ് കളക്ടര്‍ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. തുടര്‍ന്ന് എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ ഫ്ളാഷ് മോബും കുറ്റിപ്പുറം ടൗണില്‍ അരങ്ങേറി.
