തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ കളക്ടറുമായ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള വിപുലമായ നടപടികള്‍ സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
നിലവില്‍ ജില്ലയില്‍ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 9447979019 എന്ന നമ്പറില്‍ പൊതു നിരീക്ഷകനെ അറിയിക്കാം.
കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ നരേന്ദ്രനാഥ് വേളൂരി, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ. ടോംസ്, മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
