ദേശീയ പ്രകൃതി ചികിത്സാ ദിനം ആചരിച്ചു
പാലക്കാട്: എട്ടാമത് ദേശീയ പ്രകൃതി ചികിത്സാ ദിനാചരണം മുട്ടികുളങ്ങര കേരള ആംഡ് പോലീസ്- രണ്ട് (കെ എ പി) ബറ്റാലിയന്‍ ക്യാമ്പില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്നസ് ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കെ.എ.പി -രണ്ട് ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എസ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പ്രകൃതി ചികിത്സയുടെ ആധുനിക ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ഡോ. എസ്.ആര്‍ സുജിത് ക്ലാസ് നയിച്ചു. നേച്ചര്‍ ക്യൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എ അഞ്ജു ചടങ്ങില്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എഡിസണ്‍, കെ.എ.പി 2 ബറ്റാലിയന്‍ എസ്.ഐ സിയാദ് എന്നിവര്‍ പങ്കെടുത്തു.
