ലൈബ്രറികള്‍ക്ക് ബാലസാഹിത്യ പുസ്തകങ്ങള്‍ വിതരണം ചെയ്തു
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലൈബ്രറികള്‍ക്ക് ബാലസാഹിത്യ പുസ്തകങ്ങള്‍ വിതരണം ചെയ്തു. 15 ലക്ഷം രൂപയുടെ 100 പുസ്തകങ്ങള്‍ നൂറ് ലൈബ്രറികള്‍ക്കാണ് നല്‍കിയത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍ അധ്യക്ഷയായി.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ.നാരായണദാസ്, മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ പി.കെ.സുധാകരന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അനിതാ പോള്‍സണ്‍, ശാലിനി കറുപ്പേഷ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, പടിഞ്ഞാറേതില്‍ മോയ്തീന്‍കുട്ടി പദ്മിനി ടീച്ചര്‍, ഷാനിബ ടീച്ചര്‍, നസീമ ടീച്ചര്‍, അനുവിനോദ്, പ്രശാന്ത്, അഡ്വ.സഫ്ദര്‍ ഷരീഫ്, രജനി, പ്രീത മോഹന്‍ദാസ്, അബ്ദുള്‍ഖാദര്‍, ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.നാരായണന്‍കുട്ടി സ്വാഗതവും പി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.