പാലക്കാട് സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്ക് കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പ് നടത്തി

പാലക്കാട്: ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പ്, ഗവ. മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി കാന്‍സര്‍ സ്‌ക്രീനിങ് നടത്തി.
30 വയസ്സ് കഴിഞ്ഞ വനിത ജീവനക്കാര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്തനാര്‍ബുദ, ഗര്‍ഭാശയഗള അര്‍ബുദ സ്‌ക്രീനിങ് ക്യാമ്പാണ് സംഘടിപ്പിച്ചത്. വിവിധ വകുപ്പുകളില്‍ നിന്നും ഇരുന്നൂറോളം ജീവനക്കാരാണ് ക്യാമ്പില്‍ പങ്കെടുത്തത്. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവും, ജില്ലയിലെ വിവിധ ആശുപത്രികളിലെ മെഡിക്കല്‍ ഉദ്യോഗസ്ഥരുമാണ് ജീവനക്കാരെ പരിശോധിച്ചത്. വിദഗ്ധ പരിശോധന ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
വളരെ എളുപ്പത്തില്‍ കണ്ടെത്താവുന്നതും നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതുമാണ് സ്തനാര്‍ബുദവും ഗര്‍ഭാശയഗള അര്‍ബുദവും. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കാവ്യ കരുണാകരന്‍ ആണ് സ്‌ക്രീനിങിന് നേതൃത്വം നല്‍കിയത്.