logo
AD
AD

'വി.സി നിയമനത്തിലെ വിധി സർക്കാറിനേറ്റ തിരിച്ചടിയല്ല, അത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ല'; മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂർവി.സി നിയമനത്തിലെ വിധി സർക്കാറിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

'നിശ്ചിത കാലാവധിയുള്ള തസ്തികയാണ് വി.സി പോസ്റ്റ്. പുനർ നിയമനം ആകാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. പ്രായപരിധി ബാധകമോ എന്ന ചോദ്യത്തിനും സുപ്രീകോടതി വ്യക്തത വരുത്തിട്ടുണ്ട്. സെർച്ച് കമ്മിറ്റി പ്രകാരം ആളെ കണ്ടെത്തേണ്ടതുണ്ടെന്ന ചോദ്യത്തിന് പുനർ നിയമനത്തിന് ഇത് ആവശ്യമില്ലന്ന് കോടതി അറിയിച്ചിട്ടുണ്ട്.സുപ്രീം കോടതി മുൻപാകെ നൽകിയ ഹരജിയിൽ ഗവർണർ ഒന്നാം കക്ഷിയായിരുന്നു'.. മുഖ്യമന്ത്രി പറഞ്ഞു.

'വി.സി നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഗവർണർ കോടതിയിൽ അറിയിച്ചത്. എന്നാൽ ചട്ട വിരുദ്ധമായല്ല കണ്ണൂർ വി.സി നിയമനം നടന്നത് കോടതി തന്നെ വ്യക്തമാക്കുന്നു. വിധി വന്നതിന് ശേഷവും ചാൻസലർ ചട്ടവിരുദ്ധമായാണ് നിയമനം നടന്നതെന്ന് പറയുന്നു. ചാൻസലറെ കുറിച്ചാണ് കോടതിയിൽ പ്രതികൂല പരാമർശമുണ്ടായത്. ഇത്തരത്തിലുള്ള പ്രതികരണം നടത്തുന്ന ഗവർണർ തത് സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോെയെന്നും ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും ഗവർണർ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

latest News