പോക്സോ കേസിൽ ചെര്‍പ്പുളശ്ശേരിയിലെ സി.പി.എം നേതാവ് അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ സി.പി.എം നേതാവ് അറസ്റ്റിൽ. ചെർപ്പുളശേരി പന്നിയംകുർശ്ശിയിലെ സി.പി.എം പ്രാദേശിക നേതാവ് കെ. അഹമ്മദ് കബീറിനെയാണ് ചെർപ്പുളശേരി പൊലീസ് അറസ്റ്റു ചെയ്തതത്.
16 വയസ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഡി.വൈ.എഫ്.ഐ ചെർപ്പുളശേരി മുൻ ബ്ലോക്ക് കമ്മിറ്റി അംഗമാണ്. കേസിനെ തുടർന്ന് അഹമ്മദ് കബീറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.