മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യം; എളുപ്പമല്ലെന്ന് മുഖ്യമന്ത്രി

തിരൂർ: പ്രഭാത സദസ്സിൽ ക്ഷണിതാവായി പങ്കെടുത്ത ജലാല്‍ തങ്ങളുടെ ആവശ്യം തള്ളി മുഖ്യമന്ത്രി. മലപ്പുറം ജില്ലയെ വിഭജിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 42 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ജില്ലയെ വിഭജിക്കണം. കൂടുതല്‍ വികസനം കൊണ്ടു വരാന്‍ ഇതു മൂലം കഴിയുമെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇത് പരിശോധിക്കേണ്ട കാര്യമാണെന്നും ജില്ല, താലൂക്കുകള്‍ എന്നിവ വിഭജിക്കൽ പെട്ടെന്ന് നടത്താന്‍ സാധിക്കുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരൂര്‍, തിരൂരങ്ങാടി താലൂക്ക് വിഭജിച്ച് താനൂര്‍ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് റിട്ട. പ്രഫസർ ബാബു അഭ്യര്‍ഥിച്ചു. കായിക മേഖലക്ക് ജില്ലയില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണം. താനൂരില്‍ സ്പോര്‍ട്സ് അക്കാദമി, ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.