ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

കൈകളിൽ നിറഞ്ഞ മൈലാഞ്ചി ചന്തം പോലെ പെരുന്നാൾ സന്തോഷത്തിലാണ് വിശ്വാസികൾ.. പങ്കിടലിന്‍റെയും സ്നേഹത്തിന്‍റെയും ആഘോഷം. പ്രവാചകനായ ഇബ്രാഹിം നബി പുത്രൻ ഇസ്മാഈലിനെ ദൈവ കൽപന മാനിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്‍റെ ത്യാഗ സ്മരണയിലാണ് വിശ്വാസികൾ. ആ സന്ദേശം പകരുന്ന അചഞ്ചലമായ വിശ്വാസത്തിന്‍റെ ഓർമപ്പെടുത്തലാണ് ഓരോ ബലിപെരുന്നാൾ ദിനവും. ഇന്നലെ വൈകിട്ട് പെരുന്നാൾ ആഘോഷത്തിനുള്ള തിരക്കിലായിരുന്നു ഓരോരുത്തരും. പുതിയ വസ്ത്രങ്ങളണിഞ്ഞ് രാവിലെ ഈദ് നമസ്കാരത്തിനെത്തും. പരസ്പരം സ്നേഹം പങ്കിട്ട് ആഘോഷങ്ങളിലേക്ക് കടക്കും..