കെ.ടി റിയാസ് മങ്കടയെ ആദരിച്ചു

മങ്കട ഉപജില്ലയിലെ സോഷ്യൽ സയൻസ് ക്ലബ്ബിൽ വ്യത്യസ്തങ്ങളായ സോഷ്യൽ ലീഡർഷിപ്പ് കോൺക്ലേവ് അടക്കമുള്ള നൂതന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയതിന് ഉപജില്ലാ കൺവീനർ കെ.ടി റിയാസ് മങ്കടയെ അവധികാല അധ്യാപക കൂട്ടായ്മയുടെയും, സോഷ്യൽ സയൻസ് അധ്യാപകരുടെയും നേതൃത്വത്തിൽ ആദരിച്ചു.വിദ്യാർത്ഥികളിൽ ചരിത്രാവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി നടത്തിയ പരിപാടികൾ, മികച്ച സാമൂഹ്യ ഇടപെടലുകൾ നടത്താൻ ലീഡർഷിപ്പ് വളർത്തിയെടുക്കുന്ന പരിപാടികൾ അടക്കം പരിഗണിച്ചാണ് ആദരിച്ചത്.