logo
AD
AD

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പെരിന്തൽമണ്ണ നഗരസഭാ പരിധിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നൽകിവരുന്ന പഠനോപകരണ വിതരണത്തിന്റെ പാതാക്കര മേഖലയിലെ ഉദ്ഘാടനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുൽ കരീം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി. സെക്രട്ടറി വി.ബാബുരാജ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Latest News

latest News