എഴുത്ത് ലോട്ടറി: 3 പേര്‍ പിടിയില്‍
എഴുത്ത് ലോട്ടറിയുമായി ബന്ധപ്പെട്ട് തൃത്താല പൊലീസ് നടത്തിയ പരിശോധനയില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം തെക്കേ നാഗപറമ്പ് സ്വദേശികളായ പാറക്കല്‍ വീട്ടില്‍ ലാലുപ്രസാദ് (27), തെക്കേപ്പുറത്ത് വീട്ടില്‍ പ്രവീണ്‍ (34), മേഴത്തൂര്‍ വൈദ്യമഠം സ്വദേശി മുട്ടപ്പള്ളിയാലില്‍ സിറാജുദ്ധീന്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മേഴത്തൂര്‍ സെന്ററില്‍ നിന്നും, വൈദ്യമഠം സെന്ററില്‍ നിന്നും 2 കടകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.