ലഹരിവിരുദ്ധ സന്ദേശവുമായി ഹാഫ് മാരത്തൺ
പെരിന്തൽമണ്ണ : 'ലഹരിമുക്ത നഗരം ആരോഗ്യമുള്ള സമൂഹം' എന്ന സന്ദേശവുമായി സോൾസ് ഓഫ് പെരിന്തൽമണ്ണ ക്ലബ്ബും കിംസ് അൽശിഫാ ഹോസ്‌പിറ്റലും സംയുക്തമായി ഇന്റർനാഷണൽ ഹാഫ് മാരത്തൺ സംഘടിപ്പിച്ചു.
21 കിലോമീറ്റർ, 10 കിലോമീറ്റർ എന്നിവയിൽ വിവിധ കാറ്റഗറിയിൽ മാരത്തണും അഞ്ചുകിലോമീറ്റർ വിഭാഗത്തിൽ ഫാമിലി ഫൺ റണ്ണും നടന്നു. നജീബ് കാന്തപുരം എം.എൽ.എ., നഗരസഭാ ചെയർമാൻ പി. ഷാജി, സി.ഐ. സുമേഷ് സുധാകരൻ, മുൻ ജില്ലാ പോലീസ് മേധാവി അബ്ദുൽകരീം, എ.ഡി.എം. മെഹ്റലി തുടങ്ങിയവർ സംയുക്തമായി ഫ്ലാഗ്ഓഫ് ചെയ്തു.
മനു, അഞ്ജു കൃഷ്ണൻ, സവാദ്, മരിയ തോമസ്, മോഹൻദാസ്, അരുണാ വത്സരാജ്, വിഷ്ണു, സുപ്രിയ, രഞ്ജിത്ത്, പി.സി. തോമസ് എന്നിവർ വിവിധ വിഭാഗങ്ങളിലായി വിജയികളായി.