logo
AD
AD

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ ശ്രീലങ്കക്ക്‌ സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്ക് ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ന്യൂനമർദപാത്തിക്കും സാധ്യതയുണ്ട്.

ഇതേ തുടർന്ന് ഇന്ന് 3 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുണ്ടങ്കിലും കേരള , തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

നവംബർ 29നും ഡിസംബർ 02,03 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും നവംബർ 30, ഡിസംബർ 01 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

latest News