logo
AD
AD

ഹോമിയോപ്പതി ദിനാചരണം ശനിയാഴ്ച

മലപ്പുറം: ഈ വര്‍ഷത്തെ ഹോമിയോപ്പതി ദിനാചരണം ജൂലൈ 20 ശനിയാഴ്ച രാവിലെ 9.30ന് കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.⁣ ⁣ ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര്‍.രേണുക, ഡി.എം.ഒ (ഐ.എസ്.എം) ഡോ. എം.ജി ശ്യാമള, ഡി.എം.ഒ (ഹോമിയോപ്പതി)ഡോ. ഹന്നാ യാസ്മിന്‍ വയലില്‍, ഡോ.എം.ജി ശ്യാമള, ഡോ. ഹരീഷ് കുമാര്‍, ഡോ. മുഹമ്മദ് അസ്ലം, ഡോ. കെ.കെ ഷിജു തുടങ്ങിയവര്‍ പങ്കെടുക്കും.⁣ ⁣ ഉദ്ഘാടന ചടങ്ങിന് ശേഷം നടക്കുന്ന മാധ്യമ സെമിനാറില്‍ 'ഹോമിയോപ്പതി: കുപ്രചരണങ്ങളും യാഥാര്‍ത്ഥ്യവും' എന്ന വിഷയത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സംവദിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ. ഹന്നാ യാസ്മിന്‍ വയലില്‍ അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സയന്റിഫിക് പേപ്പര്‍ പ്രസന്റേഷനും പരിപാടിയുടെ ഭാഗമായി നടക്കും.⁣ ⁣ ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ചു ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം, ഉപന്യാസ മത്സരം, പോസ്റ്റര്‍ രചനാ മത്സരം എന്നിവയിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കും. സാമുവല്‍ ഹാനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോ ദിനമായി ആചരിക്കുന്നത്.

Latest News

latest News