logo
AD
AD

അടുക്കളയിൽ ഒളിപ്പിച്ചത് ഒന്നേമുക്കാൽകിലോ കഞ്ചാവ്; ഗൃഹനാഥൻ പിടിയിൽ.

വീടിന്റെ അടുക്കളയിൽ ഫ്രിഡ്ജിനു താഴെ ഒളിപ്പിച്ച നിലയിൽ ഒന്നേമുക്കാൽ കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് ഒളിപ്പിച്ച ഗൃഹനാഥൻ ഊർങ്ങാട്ടിരി കല്ലെരട്ടിക്കൽ തിരുത്തിപ്പറമ്പൻ ബഷീർ(49) പിടിയിലായി.പോലീസ് ബഷീറിന്റെ വീട്ടിൽ രണ്ട് മണിക്കൂറോളം റെയ്‌ഡ് നടത്തിയാണ് കഞ്ചാവ് കണ്ടെടുത്തത്. നേരത്തേ പിടിയിലായ കഞ്ചാവു കേസിലെ ചില പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഇയാൾ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒരു മാസമായി ബഷീറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് അരീക്കോട് പോലീസ് പറഞ്ഞു. അരീക്കോട് സ്റ്റേഷനിൽ എട്ട് കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഇയാൾ. വാഴക്കാട്, മുക്കം, മഞ്ചേരി, കോഴിക്കോട് പോലീസ് സ്റ്റേഷനുകളിലായി മറ്റു കഞ്ചാവു കേസുകളുമുണ്ട്. കൂടുതൽ അന്വേഷണം നടത്താനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി ആന്ധ്രയിലേക്ക് അയയ്ക്കാനുള്ള ഒരുക്കത്തിലാണ് അരീക്കോട് പോലീസ്.

latest News