logo
AD
AD

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്: വ്യവസായി ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ വ്യവസായി ഗോകുലം ഗോപാലനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കരുവന്നൂർ ബാങ്കുമായി നടത്തിയ നാല് കോടിയുടെ സാമ്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ പത്തരയോടെയാണ് ഗോപാലൻ ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്കെത്തിയത്. കരുവന്നൂർ ബാങ്കിൽ ഗോകുലം ഗോപാലന് നിക്ഷേപമുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള രേഖകൾ ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിലാണ് ഇദ്ദേഹത്തെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചത്. കരുവന്നൂർ ബാങ്കുമായി ഗോകുലം ഗോപാലന് സാമ്പത്തിക ഇടപാടുകളുണ്ട് എന്ന് പറയുന്നതിനപ്പുറം മറ്റു വിശദാംശങ്ങൾ പുറത്തുവിടാൻ ഇ.ഡി തയ്യാറായിട്ടില്ല.

latest News