logo
AD
AD

കൊച്ചിയിൽ വൻ രാസലഹരിവേട്ട; അരക്കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊച്ചി: കൊച്ചിയിൽ പൊലീസിന്റെ വൻ രാസലഹരി വേട്ട.അരക്കിലോ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. എളമക്കര സ്വദേശി മുഹമ്മദ് നിഷാദാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കൊച്ചിയിലെ രാസലഹരി വിതരണക്കാരിലെ പ്രധാനിയാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. കുറച്ച് നാളായി ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനക്കിടയിലാണ് വലിയ അളവില്‍ ലഹരി കണ്ടെടുത്തത്.

ആലുവയിൽ 47 ഗ്രാം എംഡിഎംഎയുമായി വൈപ്പിൻ സ്വദേശി പുളിക്കൽ ഷാജിയെയും പിടികൂടി.

Latest News

latest News