കൊപ്പം ഫെസ്റ്റ്: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കൊപ്പം ഫെസ്റ്റിന്റെ ഭാഗമായി 2025 ഫെബ്രുവരി 17 തിങ്കൾ വൈകിട്ട് 3.30 മുതൽ രാതി 10 മണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 1. പെരിന്തൽമണ്ണ, കൊളത്തൂർ ഭാഗത്ത് നിന്നും പട്ടാമ്പി, ഷൊർണൂർ, ചെർപ്പുളശ്ശേരി ഭാഗത്തേക്ക് പുലാമന്തോൾ വഴി വരുന്ന വാഹനങ്ങൾ കരിങ്ങനാട് ചന്തപടിയിൽ നിന്നും പ്രഭാപുരം, വണ്ടുംതറ, മുളയങ്കാവ്, വല്ലപ്പുഴ വഴി പോകേണ്ടതാണ്. 2. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കട്ടുപ്പാറവഴിചുണ്ടമ്പറ്റ, പ്രഭാപുരം, വണ്ടുംത്തറ എത്തി മുളയങ്കാവ് വഴി പോകേണ്ടതാണ്. 3. പെരിന്തൽമണ്ണ കൊളത്തൂർ ഭാഗത്ത് നിന്നും വരുന്ന വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വിളയൂർ സെൻ്ററിൽ നിന്നും കൂരാച്ചിപ്പടി, നടുവട്ടം, നെടുങ്ങോട്ടൂർ വഴി പോകേണ്ടതാണ്. 4. പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആമയൂർ പുതിയ റോഡ് വഴി മുളയങ്കാവ്, വണ്ടുംത്തറ വഴി പോകേണ്ടതാണ്. വലിയ വാഹനങ്ങൾ വല്ലപ്പുഴ - മുളയങ്കാവ് റോഡുവഴി വണ്ടുംത്തറയിൽ നിന്ന് തിരിഞ്ഞ് നാട്യമംഗലം വഴി പോകേണ്ടതാണ്. 5. വളാഞ്ചേരി, തിരുവേഗപ്പുറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വിയറ്റ്നാംപടി വഴി പറക്കാട് മുതുതല വഴി പോകേണ്ടതാണ്. 6. വളാഞ്ചേരി, തിരുവേഗപ്പുറ ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ നിന്ന് തിരിഞ്ഞ് ചെമ്പ്ര വഴി പാലത്തറ, മുതുതല എത്തി പോകേണ്ടതാണ്. 7. വളാഞ്ചേരി, തിരുവേഗപ്പുറ ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ നെടുങ്ങോട്ടൂർ, എടപ്പലം, കൂരാച്ചിപ്പടി, വിളയൂർ വഴി പോകേണ്ടതാണ്. 8. വളാഞ്ചേരി, തിരുവേഗപ്പുറ ഭാഗത്ത് നിന്നും പട്ടാമ്പി, ചെർപ്പുളശ്ശേരി, ഷൊർണ്ണൂർ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ നെടുങ്ങോട്ടൂർ, കൂരാച്ചിപ്പടി, വഴി വിളയൂർ എത്തി വലത്തോട്ട് തിരിഞ്ഞ് കരിങ്ങനാട്, പ്രഭാപുരം വഴി വണ്ടുംത്തറ എത്തി മുളയങ്കാവ് - വല്ലപ്പുഴ വഴി പോകേണ്ടതാണ്. 9. പട്ടാമ്പി ഭാഗത്ത് നിന്നും വളാഞ്ചേരി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മുതുതല, പാലത്തറ ഗേറ്റ് വഴി തിരവേഗപ്പുറ എത്തി പോകേണ്ടതാണ്.