സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. നാഗലശ്ശേരി തെക്കേ വാവനൂർ കുന്നത്ത് വീട്ടിൽ ശിഹാബ് (25) ആണ് അറസ്റ്റിലായത്. നിരവധി പോക്സോ കേസുകളിൽ പ്രതിയാണ് ശിഹാബ്.
തൃത്താല പോലീസ് സ്റ്റേഷനിൽ രണ്ട് പോക്സോ കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലും കൊപ്പം സ്റ്റേഷനിലും പ്രതിക്കെതിരെ പോക്സോ കേസുകൾ ഉണ്ട്. രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ ഇയാൾ പ്രണയം നടിച്ച് വശീകരിക്കുകയും പിന്നീട് സ്വകാര്യ ലോഡ്ജിൽ എത്തിച്ച ശേഷം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
പെൺകുട്ടികൾ സ്കൂളിലെത്താതായതിലുള്ള അന്വേഷണത്തിലാണ് വിവരം പുറത്ത് അറിയുന്നത്. പീഡനശേഷം പ്രതി ശിഹാബ് തമിഴ്‌നാട്ടിലേക്ക് കടക്കുകയും പിന്നീട് കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.