വിദ്യാര്‍ത്ഥിനികള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു
പാലക്കാട്: നെന്മാറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനില്‍ നിര്‍വഹിച്ചു. നെന്മാറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ 200 വിദ്യാര്‍ഥിനികള്‍ക്കാണ് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തത്.
സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ എട്ട് കോടി രൂപ വകയിരുത്തി ഹരിതകേരളം മിഷനിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയില്‍ അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് കെ. ബാബുരാജ്, ഹരിതകേരളം മിഷന്‍ നെന്മാറ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എസ്.വി പ്രേംദാസ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് കെ.വി സിന്ധു, പ്രിന്‍സിപ്പല്‍ ബി. പ്രസാദന്‍, അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ പങ്കെടുത്തു.
