logo
AD
AD

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സഹകരണ ഭവന് തറക്കല്ലിട്ടു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നിർദ്ധനരായ 'എ' ക്ലാസ് മെമ്പർമാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടുകളിൽ 33-ാമത്തെ 'സഹകരണ ഭവൻ' ജൂബിലി റോഡിലെ രജനി ചാത്തല്ലൂർ എന്നവരുടെ വീടിൻ്റെ തറക്കല്ലിടൽ കർമ്മം മുനിസിപ്പൽ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂക്ക് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ബാങ്ക് ഡയറക്ടർമാരാ സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, മുനിസിപ്പൽ കൗൺസിലർ ഇ.പി.അരുൺ, ബാങ്ക് സെക്രട്ടറി നാസർ കാരാടൻ, ഇർഷാദ്.സി, ജാഫർ പത്തത്ത്, കാസിം.എ, ഹംസപ്പ മുണ്ടുമ്മൽ, നാസർ മംഗലത്ത്, സ്‌മൃതി കോലോത്ത്, ഗോപാലൻ എന്നിവർ സംബന്ധിച്ചു.

Latest News

latest News