ജ്വാല ഭിന്നശേഷി മാസാചാരണ കലാജാഥ സംഘടിപ്പിച്ചു

എടപ്പാൾ: ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ എടപ്പാളില്‍ ജ്വാല ഭിന്നശേഷി മാസാചാരണ കലാജാഥ സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു എടപ്പാള്‍ ബി.പി.സി ബിനീഷ് ടി.പി, ബി.ആര്‍.സി ട്രൈനര്‍ മുഹമ്മദ് നവാസ്, എടപ്പാള്‍ ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.