logo
AD
AD

തവനൂരിലെ നെയ്ത്ത് തൊഴിലാളികൾ ആനുകൂല്യങ്ങൾ ലഭിക്കാതെ പട്ടിണിയിലേക്ക്

എടപ്പാൾ: കോഴിക്കോട് സർവ്വോദയ സംഘത്തിൻ്റെ കീഴിലുള്ള തവനൂരിലെ നെയ്ത്തു ശാലയിലെ തൊഴിലാളികൾ ആനുകൂല്യങ്ങൾ ലഭിക്കാതെ പട്ടിണിയിലേക്ക്. ഇത്തവണ കണ്ണീരോണമാവുമോയെന്ന ഭീതിയിലാണ് തൊഴിലാളികൾ. കേരള സർവ്വോദയ സംഘം അദ്ധ്യക്ഷനും സ്വാതന്ത്ര്യ സമര സേനാനിയുമായ കേരള ഗാന്ധി കേളപ്പജി സ്ഥാപിച്ച തവനൂരിലെ ഖാദി നെയ്ത്തു പരിശീലന കേന്ദ്രത്തിൽ 37 സ്ത്രീ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

പതിമൂന്നും പതിനാലും വർഷമായി ഇവിടെ ജോലി ചെയ്യുന്ന ഇവർക്ക് 15 മാസമായി ഡി.എ, എം.എം. എന്നിവ കിട്ടിയിട്ടില്ലെന്ന് നെയ്ത്തുശാല സന്ദർശിച്ച മാധ്യമപ്രവർത്തകരോട് തൊഴിലാളികൾ പറഞ്ഞു. നെയ്ത്തു കൂലി മാത്രമാണ് കിട്ടുന്നത്. അതാകട്ടെ ഇരുപതാം തിയ്യതിവരെയൊക്കെ കാത്തിരിക്കണം. ലഭിക്കേണ്ട ആനുകൂല്യങ്ങൾയഥാസമയംലഭിക്കാത്തതിനാൽ ജീവിതം തന്നെ ഗതിമുട്ടിയ അവസ്ഥയിലാണെന്ന് തൊഴിലാളികൾ പറഞ്ഞു. കുടിശ്ശികയായ ആനുകൂല്യങ്ങൾ ഓണത്തിനു മുമ്പ് ലഭ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Latest News

latest News