logo
AD
AD

വാൽപ്പാറ ദുരന്തം തളർത്തിയ പാങ്ങ് സ്‌കൂളിൽ പുതിയ അധ്യാപകരെത്തി

കൊളത്തൂർ: കുട്ടികളെ മക്കളെപ്പോലെ കണ്ട അഞ്ച് അധ്യാപകരെയാണ് വാൽപ്പാറ അപകടത്തിൽ ഒറ്റയടിക്ക് പാങ്ങ് ജി.എൽ.പി. സ്‌കൂളിന് നഷ്ടമായത്. അത് കുട്ടികളിലുണ്ടാക്കിയ നീറ്റൽ ചെറുതല്ല. ആ വേദനയ്ക്ക് ആശ്വാസമാവുകയെന്ന വലിയ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്താണ് ആ നാലു അധ്യാപകരും സ്‌കൂളിലെത്തിയത്. ഇനി ആ കുഞ്ഞുങ്ങൾ ഇവരുടെ സ്വന്തം മക്കളാണ്.

കെ.കെ. രാഖി, വി.പി. ഫസീല, പി. ഷമീന, അബ്ദുൾ മജീദ് കൊട്ടക്കാരൻ എന്നിവരാണ് പുതുതായെത്തിയ അധ്യാപകർ. പാങ്ങ് ഗവ. യു.പി. സ്‌കൂളിലെ പ്രഥമാധ്യാപകൻ കെ. അഹമ്മദ് കുട്ടിക്ക് ജി.എൽ.പി. സ്‌കൂളിന്റെ അധികച്ചുമതല നൽകി. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘം വ്യാഴാഴ്ച സ്‌കൂളിൽ ഒത്തുചേർന്ന് പുതിയ അധ്യാപകർക്ക് സ്വീകരണം നൽകി.

Latest News

latest News