logo
AD
AD

3.3 കിലോ MDMA-യുമായി ഇൻസ്റ്റഗ്രാം താരവും സുഹൃത്തും പിടിയിൽ

കോഴിക്കോട് പന്തീരങ്കാവിൽ വെച്ച് വൻ ലഹരിമരുന്ന് വേട്ട. ഇൻസ്റ്റഗ്രാമിൽ പതിനായിരക്കണക്കിന് ഫോളോവേഴ്സുള്ള അടിവാരം സ്വദേശി ഫാത്തിമ നസ്ലിം, സുഹൃത്തായ കൊണ്ടോട്ടി സ്വദേശി ഷെഫീഖ് എന്നിവരെ 3.3 കിലോ എം.ഡി.എം.എയുമായി എക്സൈസ് സംഘം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 96 ലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

തൊണ്ടയാട് ബൈപ്പാസ് വഴി രാമനാട്ടുകര ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ കാർ പന്തീരങ്കാവ് ടോൾ പ്ലാസയിൽ വെച്ച് എക്സൈസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിനുള്ളിലെ റെയിൻ വാട്ടർ റാക്കിനുള്ളിൽ അഞ്ച് കവറുകളിലായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. കർണാടകയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന ലഹരിമരുന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് വൻ തുകയ്ക്ക് വിൽപന നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലെ സ്വാധീനം ഉപയോഗിച്ച് യുവാക്കളെ ലഹരി സംഘങ്ങളിലേക്ക് ആകർഷിക്കുന്ന രീതിയാണ് ഇവർ പിന്തുടർന്നിരുന്നതെന്ന് സംശയിക്കുന്നു. പ്രതികൾ ദീർഘനാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. സംഭവത്തിന് പിന്നിൽ വലിയൊരു ലഹരി മാഫിയ തന്നെ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Latest News

latest News