logo
AD
AD

മരുതോങ്കര ജാനകിക്കാടിനു സമീപം കാട്ടുപന്നിയെ വീണ്ടും ചത്ത നിലയിൽ കണ്ടെത്തി

മരുതോങ്കര ജാനകിക്കാടിനു സമീപം കാട്ടുപന്നിയെ വീണ്ടും ചത്ത നിലയിൽ കണ്ടെത്തി. പന്നിയുടെ ജഡം അഴുകിയ നിലയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരുതോങ്കരയിൽ ഇന്നലെയും കാട്ടു പന്നിയെ ചത്ത നിലയിൽ കണ്ടത്തിയിരുന്നു.

നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കാട്ടു പന്നികളെ ചത്ത നിലയിൽ കണ്ടെത്തുന്നത് സംശയമുണ്ടാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. രണ്ടു ജഡങ്ങളും അഴുകിയ നിലയിലായതിനാൽ ശ്രവമോ മറ്റു സാമ്പിളുകളോ പരിശോധനക്ക് എടുക്കാൻ സാധിച്ചിട്ടില്ല. സാമ്പിളുകളോ രക്ത സ്രവവമോ കിട്ടിയാൽ അത് ഉടൻതന്നെ പരിശോധനക്കയക്കും.

latest News