logo
AD
AD

പുത്തനങ്ങാടിയിൽ 7 പേരെ കടിച്ച തെരുവ് നായ ചത്തു

പെരിന്തൽമണ്ണ: പുത്തനങ്ങാടിയിൽ 7 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തി. പുത്തനങ്ങാടിക്കു സമീപം മണ്ണംകുളത്താണ് ജഡം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണു നാടിനെ നടുക്കിയ തെരുവു നായ ആക്രമണം നടന്നത്.

അമ്മയുടെ തോളിൽ കിടന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെയാണ് നായ ആദ്യം ചാടി കടിച്ചത്. കുട്ടിയെ ഉൾപ്പെടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ കടിച്ച നായ പിന്നീട് ആളുകൾക്കിടയിലേക്ക് ഓടിനടന്നു പലരെയും കടിക്കുകയായിരുന്നു. ഇവരിൽ പലരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളാണുള്ളത്.

Latest News

latest News