logo
AD
AD

ഓരോ അമ്പലങ്ങളിലും ഓരോ രീതിയാണ്; ജാതിവിവേചനം നിലനിൽക്കുന്നു എന്ന് പറയാൻ കഴിയില്ലെന്ന് തന്ത്രി

ക്ഷേത്ര പരിപാടിയില്‍ ജാതിവിവേചനം നേരിട്ടെന്ന പട്ടികജാതി വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്. ഓരോ അമ്പലങ്ങളിലും ഓരോ രീതിയാണെന്നും ജാതിവിവേചനം നിലനിൽക്കുന്നു എന്ന് പറയാൻ കഴിയില്ലെന്നും തന്ത്രി പറ‍ഞ്ഞു. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല. മന്ത്രിയോ എം.എൽ.എ യോ ഇതുവരെ പരാതി പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ പരാതി അറിഞ്ഞതെന്ന് തന്ത്രി പ്രതികരിച്ചു.

latest News