logo
AD
AD

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് എത്തി; നാളെ ട്രയൽ റൺ നടത്തിയേക്കും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തി. ഇന്നലെ ഉച്ചയോടെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ തിരുവനന്തപുരത്തെത്തി. ഇന്ന് പുലർച്ചെ നാലരക്കാണ് തിരുവനന്തപുരത്ത് എത്തിയത്.

ട്രെയിൻ നാളെ ട്രയൽ റൺ നടത്തിയേക്കും. ഞായറാഴ്ചയായിരിക്കും ട്രെയിനിന്‍റെ ഉദ്ഘാടന യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ വഴി പുതിയ ട്രെയിനിന്റെ ഉദ്ഘാടനം നടത്തുക. അടുത്ത ചൊവ്വാഴ്ച മുതലായിരിക്കും സർവീസ് തുടങ്ങുക. കാസർകോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ് സർവീസ് നടത്തുക.

കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം ജംങ്ഷൻ, ആലപ്പുഴ, കൊല്ലം തുടങ്ങിയവയാണ് നിർദേശിച്ചിരിക്കുന്ന സ്റ്റോപ്പുകൾ. കാസർകോഡ് നിന്ന് തിരുവനന്തപുരം വരെ 8 മണിക്കൂർ അഞ്ചുമിനിറ്റും, തിരുവനന്തപുരം-കാസർകോഡ് 7 മണിക്കൂർ 50 മിനിറ്റായിരിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. എട്ട് കോച്ചുകളാണ് പുതിയ വന്ദേഭാരത് ട്രെയിനിനുള്ളത്.

latest News