മദ്യപിച്ചിരുന്നതായി തെളിഞ്ഞു; ബേക്കറി ഉടമയെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്യും

കൊച്ചി: നെടുമ്പാശേരി കരിയാടിൽ ബേക്കറി ഉടമയെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്യും. എസ്.ഐ സുനിൽ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. മർദനമേറ്റ ബേക്കറി ഉടമയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക.
ഇന്നലെ വൈകിട്ടാണ് കട ഉടമയെയും ഭാര്യയെയും ജീവനക്കാരനെയും എസ്.ഐ മർദിച്ചത്. ആക്രമണത്തില്‍ മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.