logo
AD
AD

തൃശ്ശൂർ പൂരം: പോലീസിന്റെ അനാവശ്യ ഇടപെടലാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് സത്യവാങ്മൂലത്തിൽ തിരുവമ്പാടി

തൃശ്ശൂര്‍: പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് പോലീസിനെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ച് തിരുവമ്പാടി ദേവസ്വം. പോലീസിന്റെ അനാവശ്യ ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വെടിക്കെട്ട് പുര തുറക്കുന്നതിനുവരെ പോലീസ് തടസം നിന്നെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട്‌ രണ്ട് കേസുകളാണ് ഹൈക്കോടതിയിലുള്ളത്. അതിലൊരു കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണിത്. തൃശ്ശൂര്‍ സിറ്റി പോലീസിനാണ് പൂരം കലങ്ങിയതില്‍ ഉത്തരവാദിത്തമെന്ന് ദേവസ്വം ആരോപിക്കുന്നു.

ബി.ജെ.പി. നേതാക്കളുടെ പേരുള്‍പ്പെടെ പറഞ്ഞുകൊണ്ട് തിരുവമ്പാടി ദേവസ്വത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള സത്യവാങ്മൂലം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് എതിര്‍ സത്യവാങ്മൂലം തിരുവമ്പാടി ദേവസ്വം നല്‍കിയിട്ടില്ല. ഉടന്‍ സമര്‍പ്പിക്കുമെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു.

Latest News

latest News