logo
AD
AD

ചാലിശ്ശേരിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

പട്ടാമ്പി-ഗുരുവായൂര്‍ റോഡില്‍ ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് പൂരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (28.02.2025) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച പകല്‍ 3 മുതല്‍ രാത്രി 10 വരെയാണ് ചാലിശ്ശേരിയില്‍ ഗതാഗത നിയന്ത്രണം.

കുന്നംകുളം, ഗുരുവായൂര്‍, പെരുമ്പിലാവ്, ഭാഗങ്ങളില്‍ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ ഒറ്റപ്പിലാവ്- കോതച്ചിറ - പെരിങ്ങോട് റോഡിലൂടെ കൂറ്റനാട് ബസ്റ്റാന്റ് വഴി തിരിഞ്ഞു പോകണം. പട്ടാമ്പിയില്‍ നിന്ന് കുന്നംകുളത്തേക്കുള്ള വാഹനങ്ങള്‍ കൂറ്റനാട് ബസ്റ്റാന്റ് - പെരിങ്ങോട്- കോതച്ചിറ-ഒറ്റപ്പിലാവ് വഴി പോകണം. ചങ്ങരംകുളത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കോക്കൂരില്‍ നിന്ന് തിരിഞ്ഞു പോകണമെന്നും ചാലിശ്ശേരി പോലീസ് അറിയിച്ചു.

Latest News

latest News